Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു,24 മണിക്കൂറിനുള്ളിൽ 20 പേരിൽ രോഗബാധ സ്ഥിരീകരിച്ചു 

March 13, 2020

March 13, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പേരിൽ കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 100 ആയി. ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 15 പേരും ഇറാനിൽ നിന്ന് കുവൈത്തിൽ തിരിച്ചെത്തിയവരാണ്. ഇവർ കരുതൽ വാസത്തിൽ നിരീക്ഷണത്തിലായിരുന്നു.ബാക്കിയുള്ള നാല് പേർ ബ്രിട്ടനിൽ നിന്നും ഒരാൾ അമേരിക്കയിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരാണ്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

കുവൈത്തിൽ ഇതുവരെ 7,525 പേരിൽ രോഗപരിശോധന നടത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനം തടയാൻ ലക്ഷ്യമാക്കി കുവൈത്ത് ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. ഫെബ്രുവരി 27 ന് ശേഷം രാജ്യത്ത് തിരിച്ചെത്തിയവർ വീട്ടിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നവരെ പിടികൂടി നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാജ്യത്തെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News