Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ മലയാളി ഉൾപെടെ രണ്ടു മരണം,683 പുതിയ രോഗികൾ 

June 10, 2020

June 10, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി ഉൾപെടെ രണ്ടു പേർ മരിച്ചു.മലപ്പുറം കോഡൂർ ഈസ്റ്റ്  കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശിഫ അൽ ജസീറ ഒപ്ടിക്കൽ ഷോപ്പിലായിരുന്നു ജോലി.

ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇർഫാൻ അഹ്മദ്, മുഹമ്മദ് ഉമറുൽ ഫാറൂഖ്.

ഇന്ന് രണ്ടു പേർ കൂടി മരിച്ചതോടെ കുവൈത്തിൽ കോവിഡ് മരണ സംഖ്യ 275 ആയി.683 പേർക്കാണ് ബുധനാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33,823 ആയി.1126 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ ഇന്ത്യക്കാരാണ്. ഫർവാനിയ 257,അഹമദി 160,ജഹ്റ 111,ഹവലി 103,കാപ്പിറ്റൽ 52 എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News