Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ 159 പേർ അഴിമതിക്കേസിൽ അറസ്റ്റിൽ,കുവൈത്തിൽ തട്ടിപ്പ് കേസിൽ പ്രതിയായ മുൻമന്ത്രിക്ക് യാത്രാവിലക്ക്

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ   
റിയാദ് / കുവൈത്ത് സിറ്റി : വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സൗദിയിൽ 241 പേരെ ചോദ്യം ചെയ്തു.ഇവരിൽ 159 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാനിര്‍മാണം എന്നീ കേസുകളില്‍ പങ്കുള്ള പ്രതികളിൽ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാനിര്‍മാണവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ പ്രതികളാണെന്ന് തെളിഞ്ഞ 159 പേരെയാണ് അറസ്റ്റ് ചെയ്തു. ആഭ്യന്തര, പ്രതിരോധ, നീതിന്യായ, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിട, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ടെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പറഞ്ഞു.

ഇതിനിടെ,തട്ടിപ്പ് കേസ് പ്രതിയായ മുന്‍ മന്ത്രിക്ക് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വിദേശയാത്രാ വിലക്കേര്‍പ്പെടുത്തിയാതായി കുവൈറ്റ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനു മുന്നോടിയായും വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിച്ചുമാണ് മുന്‍ മന്ത്രിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. വ്യാജ പദ്ധതികളുടെ പേരില്‍ എട്ടു കോടി കുവൈത്തി ദീനാറിന്റെ അഴിമതികളും തട്ടിപ്പുകളും മുന്‍ മന്ത്രി നടത്തിയെന്നാണ് സംശയിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News