Breaking News
ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  |
പ്രവാസികളുടെ വിമാനയാത്രാ നിരക്ക് കുറക്കാൻ പദ്ധതി,15 കോടി രൂപയുടെ കോർപസ് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

February 03, 2023

February 03, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം :പ്രവാസികൾക്ക് ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികളുമായി സംസ്ഥാന ബജറ്റ്.ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രസംഗത്തിലാണ് പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ വിമാന യാത്രാനിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ചത്.ബജറ്റ് അവതരണം തുടരുകയാണ്.

വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.  വിമാനയാത്രാ ചെലവ് നിയന്ത്രിക്കാൻ ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവരുമായി സർക്കാർ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുണ്ട്. നോർക്ക റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോർട്ടൽ നടപ്പാക്കാനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനുമാണ് പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് ഉപയോഗപ്പെടുത്തുക. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News