Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ഈ വർഷം 130 വധശിക്ഷകൾ,കൂടുതലും മുഹമ്മദ് ബിൻ സൽമാന്റെ എതിരാളികളെന്ന് ആംനസ്റ്റി 

September 15, 2019

September 15, 2019

സൗദിയിൽ വർധിച്ചു വരുന്ന വധശിക്ഷകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജി-20 ഉച്ചകോടി ബഹിഷ്കരിക്കാൻ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ജനീവ : സൗദി അറേബ്യയിൽ ഈ വർഷം ഇതുവരെയായി 130 പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയമാക്കിയതായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.ഇവരിൽ ഭൂരിഭാഗവും മുഹമ്മദ് ബിൻ സൽമാന്റെ വിമർശകരാണ്. ഇവരിൽ ആറു കുട്ടികളും ഉൾപെടുമെന്നും മനുഷ്യാവകാശ സംഘടനയ്ക്ക് കീഴിലെ വധശിക്ഷയ്ക്കെതിരെ പ്രവർത്തിക്കുന്ന പ്രത്യേക സമിതി  വ്യക്തമാക്കി.ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമിതി ആംനസ്റ്റിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റ ശേഷം മത പണ്ഡിതന്മാർ ഉൾപെടെ രാജ്യത്തെ നിരവധി പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതായി റിപ്പോർട്ടുകളുണ്ട്.സൗദി പത്രപ്രവർത്തകനായ ജമാൽ ഖശോഗിയും ഇവരിൽ ഉൾപെടും. സൗദിയിൽ വർധിച്ചു വരുന്ന വധശിക്ഷകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജി-20 ഉച്ചകോടി ബഹിഷ്കരിക്കാൻ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.


Latest Related News