Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഷാർജയിൽ യുവ എഞ്ചിനിയറായ യുവതിയെ കാറിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി,രണ്ടു മണിക്കൂറിനകം പ്രതി അറസ്റ്റിൽ

June 28, 2022

June 28, 2022

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാറിനുള്ളില്‍ ജോര്‍ദാന്‍ സ്വദേശിനിയായ യുവ എഞ്ചിനീയര്‍ ലുബ്‌ന മന്‍സൂര്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടു മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോർദാൻ സ്വദേശിനിയായ ലുബ്‌ന മന്‍സൂറിന്റെ ഭര്‍ത്താവാണ് പ്രതിയെന്ന് ജോര്‍ദാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കുകയോ ഇതേക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. പ്രതിയുടെ പ്രായമോ പൗരത്വമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നാണ് ലുബ്‌ന എഞ്ചിനീയറിങ് ബിരുദം നേടിയത്.

വെള്ളിയാഴ്ച ഉച്ച മുതല്‍ മകളെ കാണാനില്ലെന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ കുടുംബവുമായി തര്‍ക്കങ്ങളുള്ള ഒരാള്‍, തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തില്‍ കാറും മൃതദേഹവും കണ്ടെത്തുകയായിരുന്നെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. തുടര്‍ന്ന് സംഘം തെരച്ചില്‍ നടത്തുകയും 120 മിനിറ്റിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസില്‍ പിടികൊടുക്കാതിരിക്കാന്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റം സമ്മതിച്ച പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News