Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വിശുദ്ധ റമദാൻ ഇങ്ങെത്തി,ദുബായിലെ സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ ഓഫീസിൽ പോകാതെ പണിയെടുക്കാം

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായി: വിശുദ്ധ റമദാന്‍ പ്രമാണിച്ച് നാളെ മുതല്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ വരാതെ ജോലി ചെയ്യാം. ദുബായ് ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ നടക്കുന്ന റിമോട്ട് ഫോറത്തില്‍ വെച്ച് ദുബായ് തൊഴില്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള ബിന്‍ സായിദ് അല്‍ ഫലാസിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ വീടിനടുത്തുള്ള പൊതു ലൈബ്രറികളിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുക. പദ്ധതിയുടെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും. 

തൊഴില്‍ മേഖലയ്ക്ക് പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായാണ് തീരുമാനം. 

റമദാനിലെ വെള്ളിയാഴ്ചകളില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 70 ശതമാനം പേര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നേരത്തെ നല്‍കിയിട്ടുണ്ട്.


ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva

 
 


Latest Related News