ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ക്രിയേറ്റിവിറ്റി വിങിനു കീഴിൽ സംഘടിപ്പിച്ച ഇൻജാസ് സ്പോർട്സ് ഫെസ്റ്റിൽ 145 പോയൻ്റ് നേടി വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാരായി.
മത്സരാർത്ഥികളെ വിവിധ കാറ്റഗറികളായി തിരിച്ച് ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, നീന്തൽ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിലായി സംഘടിക്കപ്പെട്ട ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് കഴിഞ്ഞ ദിവസം നടന്ന ട്രാക് & ഫീൽഡ് ഇനങ്ങളോടെയാണ് സമാപനം കുറിക്കപ്പെട്ടത്.
വാശിയേറിയ മത്സരങ്ങൾ അരങ്ങേറിയ അവസാന ദിനത്തിൽ 110 പോയൻ്റോടെ യെല്ലോ സ്ട്രൈക്കേഴ്സ് റണ്ണറപ്പായും, 92 പോയൻ്റോടെ റെഡ് വാരിയേഴ്സ് സെക്കൻ്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യു.കെ.ഐ.സി പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ട്രഷറർ മുഹമ്മദലി മൂടാടി, നിയാസ് കാവുങ്ങൽ, സിദ്ധീഖലി, അൻവർഷ, ഇസ്മാഇൽ എന്നിവർ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.
അബ്ദുൽ ഹക്കീം പിലാത്തറ, സെലു അബൂബക്കർ, ഷഹാൻ വി.കെ, മുഹമ്മദ് ഫബിൽ, അർഷദ്, അൻസീർ, മുഹമ്മദ് റിഫാഷ്, ജംഷീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F