Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
ശിഹാബ് നടക്കാനൊരുങ്ങുന്നു,മലപ്പുറത്ത് നിന്ന് മക്കയിലേക്ക്

May 21, 2022

May 21, 2022

മലപ്പുറം: മലപ്പുറത്ത് നിന്ന് കാൽനടയായി സൗദിയിലെത്തി ഹജ്ജ് ചെയ്യാനൊരുങ്ങുകയാണ് വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പടൻ ശിഹാബ്.ശിഹാബിന്റെ വീട്ടില്‍ നിന്നും 8,640 കിലോമീറ്ററാണ് മക്കയിലേക്കുള്ള ദൂരം. 280 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാൻ കഴിയുമെന്നാണ് ശിഹാബ് പ്രതീക്ഷിക്കുന്നത്. കാല്‍നടയാത്ര ജൂണ്‍ രണ്ടിന് തുടങ്ങും.

മാതാവ് സൈനബയോട്  ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോൾ ആദ്യം അമ്പരന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് ശിഹാബ് പറയുന്നു.

അന്നുമുതല്‍ ഒന്‍പതു മാസമായി ശിഹാബ് യാത്രയുടെ ആസൂത്രണത്തില്‍തന്നെയായിരുന്നു. വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച്‌ രാജ്യങ്ങളുടെയും വിസ ശരിയാക്കി.

'പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്'- ശിഹാബ് പറഞ്ഞു. രേഖകള്‍ ശരിയാക്കാന്‍ റംസാന്‍കാലത്തുള്‍പ്പെടെ 40-ലേറെ ദിവസങ്ങള്‍ ജ്യേഷ്ഠന്‍ അബ്ദുള്‍ മനാഫിനൊപ്പം ഡല്‍ഹിയില്‍ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെയും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാള്‍ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വരെ നടക്കാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഒരു വര്‍ഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. സൗദിയില്‍ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

'നടന്നുപോയി ഹജ്ജുചെയ്യുക ചെറിയപ്രായംമുതലുള്ള ആഗ്രഹാണ്'- ശിഹാബ് പറഞ്ഞു. പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്‌സുകള്‍ കഴിഞ്ഞശേഷം സൗദിയില്‍ ആറു വര്‍ഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയില്‍നിന്ന് വന്നശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങള്‍, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍മാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News