Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗോ ഫസ്റ്റ് എയർലൈൻസും കടക്കെണിയിൽ,യു.എ.ഇയിൽ നിന്നും ഒമാനിൽ നിന്നും കണ്ണൂരിലേക്കുള്ള സർവീസുകൾ റദ്ദാക്കി

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ 
മസ്കത്ത്/ ദുബായ് : ഇന്ത്യൻ ബജറ്റ് എയർലൈനായ ഗോഫസ്റ്റിന്‍റെ ഒമാനിൽ നിന്നുള്ള വിവിധ സർവിസുകൾ റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. മേയ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വിവിധ സർവിസുകളാണ് റദ്ദാക്കിയത്.

ബുധനാഴ്ച മസ്കത്ത്- കണ്ണൂർ, കണ്ണൂർ മസ്കത്ത് സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. നാലിന് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനവും നിർത്തലാക്കി. ചൊവ്വാഴ്ച കണ്ണൂർ-ദുബായ് വിമാനവും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരിൽ നിന്നുള്ള ദുബായ്, അബൂദബി സർവിസുകളും നിർത്തലാക്കിയതിൽ പെടും.

എയര്‍ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഗോ ഫസ്റ്റ് കൂടി നിലച്ചാല്‍ കണ്ണൂര്‍ യാത്രക്കാര്‍ക്ക് ഇരട്ട ആഘാതമായി മാറും

നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ്ആൻഡ് വിറ്റ്നിയിൽ നിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.അതേസമയം,കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥർ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News