Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യു.എ.ഇ-യില്‍ പാസ്‌പോര്‍ട്ട് നഷ്ടമായാല്‍ താല്‍ക്കാലിക എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: താമസ വിസയുള്ളവരുടെ പാസ്‌പോര്‍ട്ട് നഷ്ടമായാല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ രണ്ടുമാസത്തേക്കു താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുമെന്ന് യുഎഇ അറിയിച്ചു.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂറിറ്റി വെബ്‌സൈറ്റിലാണ് എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. നഷ്ടപ്പെട്ട/ കേടായിപോയ രേഖകളെക്കുറിച്ച് മുന്നൂ പ്രവൃത്തി ദിവസത്തിനകം ഐസിപിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിദേശത്തുവെച്ചാണ് നഷ്ടമായതെങ്കില്‍ സ്മാര്‍ട് സര്‍വീസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

വിദേശത്തുവെച്ച് പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പോലീസ് റിപ്പോര്‍ട്ടിനൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോണ്‍സറുടെ സമ്മതപത്രം, യുഎഇ വിസയുടെ പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നി നല്‍കണം. 150 ദിര്‍ഹമാണ് അപേക്ഷാ ഫീസ്.

പാസ്‌പോര്‍ട്ട് യുഎഇയില്‍ വെച്ച് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ നിശ്ചിത പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയാണ് ആദ്യ നടപടി. കുട്ടികളുടെ പാസ്‌പോര്‍ട്ടാണ് നഷ്ടമായതെങ്കില്‍ രക്ഷിതാവാണ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടേണ്ടത്. കമ്പനികള്‍ക്ക് കീഴില്‍ തൊഴിലെടുക്കുന്നവരുടെ പാസ്‌പോര്‍ട്ടാണ് നഷ്ടമായതെങ്കില്‍ കമ്പനി പൊലീസില്‍ പരാതി നല്‍കണം. കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ സ്‌പോണ്‍സറുടെ ഒപ്പും കമ്പനി സീലും പതിച്ച് വിലാസം രേഖപ്പെടുത്തിയിരിക്കണം. ട്രേഡ് ലൈസന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് പകര്‍പ്പുകള്‍ കത്തിനൊപ്പം വയ്ക്കണം. ആശ്രിത വിസക്കാരുടെ പാസ്‌പോര്‍ട്ടാണു നഷ്ടപ്പെട്ടതെങ്കില്‍ സ്‌പോണ്‍സറായ വ്യക്തിയുടെ ഒപ്പു പതിച്ച സമ്മതപത്രം മതി. തുടര്‍ന്ന് കോണ്‍സുലേറ്റുകള്‍ വഴി സ്വദേശത്തേക്കു മടങ്ങാനുള്ള നടപടിയോ പുതിയ പാസ്‌പോര്‍ട്ടിനുള്ള നടപടികളോ ആരംഭിക്കാം.


Latest Related News