Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറുമായുള്ള ചരക്കു നീക്കവും ഗതാഗതവും അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും,ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും യു.എ.ഇ 

January 07, 2021

January 07, 2021

ദോഹ: ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങൾക്കും ഖത്തറിനുമിടയിലെ ചരക്കുനീക്കവും പൊതു ഗതാഗതവും ഉടൻ പുനഃസ്ഥാപിച്ചേക്കുമെന്ന് .യുഎഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു വിഭാഗവും ചേർന്ന് ഒപ്പുവെച്ച കരാർ പ്രാബല്യത്തിൽ വന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ ഗതാഗതം പഴയപടി ആവുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.വിർച്ച്വൽ പ്ലാറ്റ്ഫോം വഴി മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..അൽ ഉല പ്രഖ്യാപനം വളരെ ക്രിയാത്മകമായിരുന്നുവെന്നും യുഎഇയുടെ എല്ലാ പിന്തുണയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ചില പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.എന്നാൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും-" അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇതിനിടെ,സൗദിക്കും ഖത്തറിനുമിടയിലെ കര മാർഗമുള്ള അതിർത്തിയായ സാൽവാ ബോർഡർ വഴിയുള്ള ഗതാഗതം പുനരാരംഭിക്കാനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചതായി സൌദി ദിനപത്രം റിപ്പോർട്ട് ചെയ്തു.

റോഡുകൾ വൃത്തിയാക്കൽ, നവീകരിക്കൽ, തെരുവു വിളക്കുകൾ നന്നാക്കൽ എന്നീ പ്രക്രിയകൾ ഈ മേഖലയിൽ നടന്നു വരികയാണ്. കൂടാതെ കൊവിഡ് വൈറസ് പടരാതെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള നിർദേശവും ഈ പ്രദേശത്തെ കടകൾക്ക് സർക്കാർ നൽകിക്കഴിഞ്ഞതായി അൽ അയ്യാൻ പത്രം  റിപ്പോർട്ട് ചെയ്തു.

അതിർത്തി തുറക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത് സൌദിയുടെ ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേർന്നാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു. പാസ്പോർട്ട് സംബന്ധമായ സേവനങ്ങളും കസ്റ്റംസ്, പൊലീസ്, ട്രാഫിക്, സിവിൽ ഡിഫൻസ് എന്നീ വകുപ്പുകളുടെ സേവനങ്ങളും സാൽവാ അതിർത്തിയിൽ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News