Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുദാബി അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനം ഓടിച്ചാല്‍ പിഴ

April 28, 2023

April 28, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് മെയ് ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. 

ഈ റോഡില്‍ ഇരുവശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്‌നുകളിലെ കുറഞ്ഞ വേഗം 120 കിലോമീറ്ററായി നിജപ്പെടുത്തി. ഇതിനെക്കാള്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാല്‍ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വേഗം കുറച്ച് വാഹനം ഓടിക്കുന്നവര്‍ വലതു വശത്തെ ലെയ്‌നില്‍ പോകണമെന്നും അറിയിപ്പില്‍ പറയുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News