Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇയില്‍ കോവിഡ് നിയമ ലംഘനങ്ങളുടെ പിഴത്തുകയില്‍ 50 ശതമാനം ഇളവ്, ഇന്നു മുതല്‍ പ്രാബല്യത്തില്‍

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി:  കോവിഡ് നിയമലംഘനങ്ങളുടെ പിഴത്തുകയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. നാഷനല്‍ ക്രൈസിസ് എമര്‍ജന്‍സി ഡിസാസ്റ്റര്‍ മോനേജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും ആളുകള്‍ക്ക് പിഴത്തുക അടയ്ക്കാം.

കോവിഡ് നിയമം ലംഘിക്കുന്ന താമസക്കാര്‍ക്ക് 50,000 ദിര്‍ഹമാണ് പിഴയായി നിശ്ചയിച്ചിരുന്നത്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 3,000 ദിര്‍ഹവും, ആശുപത്രി സേവനം പ്രയോജനപ്പെടുത്താത്തവര്‍ക്ക് 50,000 ദിര്‍ഹവുമായിരുന്നു പിഴ. എന്നാല്‍ ഇന്നു മുതല്‍ പിഴത്തുകയില്‍ 50 ശതമാനം ഇളവ് ജനങ്ങള്‍ക്ക് ലഭിക്കും.

മാതൃകാപരമായ ഇടപെടലുകളിലൂടെ വൈറസ് ബാധയെ തടയാന്‍ യുഎഇയ്ക്ക് സാധിച്ചിരുന്നു. വാക്‌സിനേഷനും കൂട്ട കോവിഡ് പരിശോധനകളും നടത്തി ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കെന്ന ഖ്യാതി യുഎഇ നേടിയെടുത്തിരുന്നു. 
 


Latest Related News