Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
റാസൽഖൈമയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിങ്‌പൂളിൽ മുങ്ങിമരിച്ചു

September 13, 2022

September 13, 2022

ന്യൂസ്‌റൂം ബ്യുറോ   
റാസൽഖൈമ : വീട്ടിലെ നീന്തൽക്കുളത്തിൽ പതിനെട്ട് മാസം പ്രായമുള്ള  പിഞ്ചുകുഞ്ഞ്  മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം. റാസൽഖൈമയിൽ യു.എ.ഇ കുടുംബം താമസിക്കുന്ന വില്ലയിലെ നീന്തൽക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.ഉടനെ തന്നെ റാസൽഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും നീന്തൽകുളങ്ങളിൽ  മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നത് അധികൃതർ  ഗൗരവമായാണ് കാണുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ വർഷമാദ്യം  മറ്റൊരു എമിറാത്തി കുട്ടിയും ഇതുപോലെ താമസസ്ഥസ്ഥല ത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News