Breaking News
ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി |
മരണാന്തരവും മനുഷ്യസ്‌നേഹത്തിന്റെ അപൂർവ മാതൃക,ജീവിതം മൂന്നു പേർക്കായി പകുത്തുനൽകിയ അനൂപിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

March 22, 2024

thrissur resident who died in qatar donated his kidney and liver to three people

March 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായ തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായരുടെ(45) മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിൽ സംസ്കരിച്ചു.വെള്ളിയാഴ്ച പുലർച്ചെയോടെ ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുന്നത്ത് മങ്ങാട്ടുകര വീട്ടുവളപ്പിൽ സംസ്കരിച്ചത്.ഖത്തറിലെ അപരിചിതരായ മൂന്നു പേർക്ക് തന്റെ ജീവൻ പകുത്തുനൽകിയാണ് അനൂപ് ഉണ്ണിനായരുടെ മടക്കം.

ഈ മാസം 16ന് ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ അനൂപിനെ ആദ്യം ക്യൂബൻ ആശുപത്രിയിലും പിന്നീട് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.അബോധാവസ്ഥയിലായ ശേഷം, മൂന്നു ദിവസം കഴിഞ്ഞാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.തുടർന്ന് അനൂപിന്‍റെ വൃക്കയും കരളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം നൽകുകയായിരുന്നു.ബുധനാഴ്ച ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ രണ്ടു വൃക്കകൾ രണ്ടു പേർക്കും, കരൾ മറ്റൊരാളിലേക്കുമായി മാറ്റുകയായിരുന്നു.

വേർപാടിന്റെ വേദനയ്ക്കിടയിലും നാട്ടിലുള്ള ഭാര്യ ദീപ അനൂപ്, പ്ലസ് ടു വിദ്യാർഥിനിയായ മകൾ ഐശ്വര്യ അനൂപ്, മതാപിതാക്കളായ ഉണ്ണി നായർ, സീതാ ഉണ്ണി എന്നിവരടങ്ങിയ കുടുംബം മനുഷ്യസ്‌നേഹത്തിന്റെ തുല്യതയില്ലാത്ത മാതൃകയാവുകയായിരുന്നു.നാട്ടിൽ നിന്നും അവരുടെ  സമ്മതപത്രമെത്തിയ ഉടൻ ഹമദ് ആശുപത്രിയിൽ ശസ്ത്രക്രിയാ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

സ്വകാര്യ പരസ്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്നു അനൂപ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചത്.


Latest Related News