Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
അന്താരാഷ്ട്ര യോഗാദിനാചരണം,ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ നടന്ന യോഗാ സെഷൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

June 22, 2024

thousands-celebrate-10th-un-international-day-of-yoga-at-asian-town-cricket-stadium

June 22, 2024

അൻവർ പാലേരി

 

ദോഹ : പത്താമത്  അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ഖത്തറിലെ ഏഷ്യൻ ടൌൺ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗാ പരിശീലനം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള രണ്ടായിരത്തോളം പേർ പങ്കെടുത്തു.

 

വൈകീട്ട് അഞ്ചു മണി മുതൽ തന്നെ ലേബർ ക്യാംപുകളിൽ നിന്നുള്ള നൂറു കണക്കിന് ആളുകൾ ഏഷ്യൻ ടൗണിൽ എത്തി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.ഇന്ത്യൻ അപ്പെക്സ് ബോഡികൾക്ക് കീഴിലെ നൂറുകണക്കിന് വോളണ്ടിയർമാർ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രത്യേക ടീഷർട്ടുകളും യോഗാ മാറ്റുകളും വിതരണം ചെയ്തു.ഇന്ത്യൻ അംബാസിഡർ വിപുൽ,ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ,ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,കോർഡിനേറ്റർ പി.എൻ ബാബുരാജൻ,മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചായിരുന്നു തുടക്കം.പിന്നെ,വിദഗ്ധരായ യോഗാ പരിശീലകരുടെ നേതൃത്വത്തിൽ വിവിധ യോഗാസനങ്ങളുടെ പ്രദർശനവും പരിശീലനവും വേദിയിൽ നടന്നു.ഒപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളും യോഗയെ സ്നേഹിക്കുന്ന  വിദേശികളായ ചിലരും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇന്ത്യയിൽ നിന്നും കടൽകടന്ന് ലോകത്തിന് മുഴുവൻ മാതൃകയായ അന്താരാഷ്ട്ര യോഗാ ദിനമെന്ന ആശയം ഖത്തറിലും ആരോഗ്യപൂർണമായ ഒരു സമൂഹത്തിനുള്ള മികച്ച സന്ദേശമായി.കോമൺ യോഗ പ്രോട്ടോക്കോൾ,വെൽനസ്,ക്വിസ് യോഗാ മത്സരങ്ങൾ എന്നിവയും യോഗ ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി.

തിരക്കേറിയ ജീവിത ശീലങ്ങൾക്കും  പ്രവാസ ജീവിതത്തിനിടയിലെ മാനസിക സംഘർഷങ്ങൾക്കും നടുവിൽ യോഗ ജീവിത  ശീലമാക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതായിരുന്നു അന്താരാഷ്ട്ര യോഗാ ദിനത്തിൽ ദോഹയിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന യോഗ പരിശീലന പരിപാടി.ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെയും മറ്റു അപ്പെക്സ് ബോഡികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സാധാരണക്കാരായ തൊഴിലാളികൾ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടായിയിരത്തിലധികം ആളുകൾ പങ്കെടുത്തു. 'യോഗ,സ്വന്തത്തിനും സമൂഹത്തിനും' എന്ന പ്രമേയത്തിന് അടിവരയിടുന്നതായിരുന്നു ഈ ബഹുജന പങ്കാളിത്തം.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ജനറൽ അസംബ്ലിയിൽ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ചതിനെ തുടർന്നാണ്  അന്താരാഷ്ട്ര യോഗ ദിനം ആരംഭിക്കുന്നത്. ഇന്ത്യയുടെ  പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യ സംഭാവനയായി അറിയപ്പെടുന്ന  യോഗ. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഐക്യപ്പെടലായി പിന്നീട് ലോകം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News