Breaking News
ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി |
തനിമ 'ആർട്ടമോസ്ഫിയർ 2025',റയ്യാൻ സോൺ ജേതാക്കൾ

February 09, 2025

thanima-qatar-artmosphere-2025-rayyan-zone-winners

February 09, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : തനിമ ഖത്തർ സംഘടിപ്പിച്ച 'ആർട്ട്‌മോസ്ഫിയർ 2025' ഇന്റർസോൺ കലാമേളയിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ റയ്യാൻ സോൺ ഓവറോൾ കിരീടം ചൂടി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പുരുഷ വിഭാഗത്തിൽ വക്റ സോൺ റണ്ണറപ്പായി. മദീന ഖലീഫക്കാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ മദീന ഖലീഫ രണ്ടും ദോഹ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ വക്റ സോണിലെ റഫീഖ് നീർമുണ്ടയും വനിതാ വിഭാഗത്തിൽ മദീന ഖലീഫയിലെ സന അബുലൈസും വ്യക്തിഗത ചാംപ്യൻമാരായി. കഥ, കവിത, കാലിഗ്രഫി, പെയിന്റിങ്, കാർട്ടൂൺ തുടങ്ങിയ രചനാ മത്സരങ്ങളിലും ഖുർആൻ പാരായണം, പ്രസംഗം, മാപ്പിള പാട്ട്, കഥാപ്രസംഗം, സംഘഗാനം, സ്കിറ്റ്, സംഗീത ശില്പം, മൈം, പദ്യം ചൊല്ലൽ തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിലുമായി റയ്യാൻ, വക്റ, മദീന ഖലീഫ, ദോഹ, തുമാമ, അൽഖോർ സോണുകൾ മാറ്റുരച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശികതല മത്സരങ്ങളിൽ മികവ് പുലർത്തിയ വ്യക്തികളും ടീമുകളുമാണ് ഇന്റർ സോൺ മത്സരങ്ങളിൽ പങ്കെടുത്തത്.

സമാപന ചടങ്ങിനോടനുബന്ധിച്ച് സംഗീതവിരുന്ന് അരങ്ങേറി. സിഐസി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കിഴിശ്ശേരി, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, നൗഫൽ പാലേരി, വിമൻ ഇന്ത്യ പ്രസിഡന്റ് എം. നസീമ ടീച്ചർ, വൈസ് പ്രസിഡന്റുമാരായ ത്വയ്യിബ അർഷദ്, ഷംല സിദ്ദീഖ്, ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം, സുനില അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ജേതാക്കൾക്ക് ട്രോഫികൾ കൈമാറി.പരിപാടികൾക്ക് തനിമ ഡയറക്ടർ ഡോ. സൽമാൻ പി.വി, പ്രോഗ്രാം ജനറൽ കൺവീനർ ജസീം സി.കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹ്സിൻ കാപ്പാടൻ, അനീസ് കൊടിഞ്ഞി, വനിതാ വിഭാഗം ജനറൽ കൺവീനർ ബബീന ബഷീർ, സുനില, വളണ്ടിയർ വൈസ് ക്യാപ്റ്റൻ താഹിർ, നിസാർ പി.വി, സാലിം വേളം തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News