Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
കളിയും കാര്യവുമായി ഖത്തർ സ്റ്റുഡൻ്റ്സ് ഇന്ത്യ ദ്വിദിന വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

January 11, 2025

students-idia-two-days-winter-camp-in-qatar

January 11, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ 'ഉഖുവ്വ' എന്ന തലക്കെട്ടിൽ ദ്വിദിന വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി.കെ ഖാസിം ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉംസലാലിലെ റിസോർട്ടിൽ നടന്ന ക്യാമ്പിൽ എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

'കാലം തേടുന്ന കൗമാരം' എന്ന വിഷയത്തിൽ ഡോ. താജ് ആലുവ ഇൻ്ററാക്റ്റിവ് സെഷൻ നയിച്ചു. 'പുതിയകാലത്തെ മാധ്യമപ്രവർത്തനം : സാധ്യതകൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഷഹീൻ അബ്ദുല്ല (മക്തൂബ് മീഡിയ) സംസാരിച്ചു. 'കാലടികൾ' എന്ന ശീർഷകത്തിൽ റിയാസ് ടി റസാഖും  'മാനസിക വികാസം' എന്ന വിഷയത്തിൽ സിജി ഖത്തർ ചീഫ് കോർഡിനേറ്റർ റുക്നുദ്ദീനും  ക്ലാസെടുത്തു. പാട്ടും പറച്ചിലും  നടനവുമായി വിദ്യാർഥികളുടെ സർഗശേഷികൾ പങ്കുവെച്ചു കൊണ്ടുള്ള ആർട്സ് സെഷൻ കെ. മുഹമ്മദ് സക്കരിയ്യ നിയന്ത്രിച്ചു.

സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ കോർഡിനേറ്റർ ഷാജഹാൻ അബ്ദുൽ കരീം, സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ് സുധീർ ടി.കെ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. തസ്‌മീർ ഖാൻ, സക്കരിയ്യ, മിദ്‌ലാജ് റഹ്‌മാൻ തുടങ്ങിയവർ ഗാനമാലപിച്ചു.  

വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായിക സെഷന് മുൻശീർ (അൽശമാൽ ക്ലബ്), ഷഫീഖ് അലി, ഇസ്മായിൽ വി എന്നിവർ നേതൃത്വം നൽകി.

സ്വിമ്മിങ്, ക്യാമ്പ് ഫയർ സെഷനുകളും നടന്നു. മുഫീദ് ഹനീഫ, അബ്ദുസ്സമദ്, ഇഹ്ജാസ് അസ്‌ലം, അഷ്റഫ് മീരാൻ, അബ്ദുൽ ഷുക്കൂർ എ.എം, മിദ്ലാജ് കെ.പി, മർഷദ് പി.സി, ഷാജഹാൻ, ഇസ്മായിൽ മക്കരപ്പറമ്പ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ
 


Latest Related News