മുംബൈ : വിമാനങ്ങൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. ഇൻഡിഗോയുടെ 6 വിമാനങ്ങൾക്കാണ് ഭീഷണി. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റ്, 6E11 ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്ലൈറ്റ്, 6E17 മുംബൈയിൽ നിന്നും ഇസ്താംബൂൾ, 6E133 പൂനെയിൽ നിന്നും ജോധ്പൂർ, 6E112 ഗോവയിൽ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
എന്നാൽ വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്.
അതേസമയം, ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F