Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
മക്ക, മദീന ഉള്‍പ്പെടെ സൗദിയില്‍ എവിടെയും വിദേശപൗരന്മാര്‍ക്ക് ഭൂമി സ്വന്തമാക്കാനുള്ള നിയമം അന്തിമഘട്ടത്തില്‍

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: മക്ക, മദീന ഉള്‍പ്പടെ സൗദിയില്‍ എവിടെയും വിദേശപൗരന്മാര്‍ക്ക് ഭൂമി സ്വന്തമാക്കാനുള്ള നിയമം അന്തിമഘട്ടത്തിലെന്ന് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി(റെഗ) സിഇഒ അബ്ദുല്ല അല്‍ ഹമദ് പറഞ്ഞു. പാര്‍പ്പിടം, കാര്‍ഷികം, വാണിജ്യം തുടങ്ങി എല്ലാത്തരം ആവശ്യങ്ങള്‍ക്കും നിയമവിധേയമായി സൗദിയിലെവിടെയും ഭൂമി വാങ്ങാവുന്നതാണ്.

നേരത്തെ പുണ്യനഗരങ്ങളൊഴികെ സൗദിയിലെവിടെയും വിദേശപൗരന്മാര്‍ക്ക് ഭൂമി സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാല്‍, ഹറം പരിധി ഒഴിച്ചുള്ള പ്രദേശങ്ങളില്‍ നിക്ഷേപം അനുവദിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശ നയതന്ത്ര കേന്ദ്രങ്ങള്‍, ആഗോളസംഘടനകള്‍ എന്നിവയ്ക്ക് സൗദിയിലെവിടെയും ആസ്ഥാനങ്ങളും വസതികളും സ്വന്തമാക്കാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News