Breaking News
സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ ഷുഹൈബ് ഹജ്ജിനിടെ മക്കയിൽ നിര്യാതനായി | ദീർഘകാല പ്രവാസിയായിരുന്ന തലശേരി പാനൂർ സ്വദേശി നാട്ടിൽ നിര്യാതനായി | ഈദ് അവധി ദിവസങ്ങളിൽ ഖത്തറിലെ സിമൈസ്മ ബീച്ചിൽ സൗജന്യ പ്രവേശനം അനുവദിച്ചതായി മുനിസിപ്പൽ മന്ത്രാലയം | ഒമാനിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ,ഗതാഗതം തടസ്സപ്പെട്ടു | തല ചായ്ക്കാനൊരിടം, ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങി നൽകി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റി | പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് വഴി എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം | ദുബായിൽ സ്‌കൂബാ ഡൈവിങ്ങിനിടെ തൃശൂർ സ്വദേശി മരിച്ചു | ഖത്തർ ഐ.സി.സിയിൽ നാളെ മാക് ഇശൽ,പ്രവേശനം സൗജന്യം | ചോരയുണങ്ങാത്ത പെരുന്നാൾ,ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ കുട്ടികൾ ഉൾപെടെ 42 പേർ രക്തസാക്ഷികളായി | നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു |
മൃഗ,കാർഷിക ഗവേഷണത്തിനായി ഖത്തറിൽ മൂന്ന് പുതിയ അത്യാധുനിക ലബോറട്ടറികൾ നിർമ്മിക്കുന്നു

May 07, 2025

qatar-to-build-three-new-laboratories-for-veterinary-and-agricultural-research

May 07, 2025

ന്യൂസ്‌റൂം ബ്യുറ

ദോഹ: വെറ്ററിനറി, കാർഷിക ഗവേഷണത്തിനായി ഖത്തർ മൂന്ന് പുതിയ ലബോറട്ടറികൾ നിർമ്മിക്കുന്നു. ആനിമൽ ആൻഡ് അഗ്രികൾച്ചറൽ റിസർച്ച് ലബോറട്ടറികൾക്കായുള്ള രൂപകൽപ്പനയ്ക്കും നിർവ്വഹണ പദ്ധതിയ്ക്കും തുടക്കം കുറിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയവും അഷ്‌ഗലും  അറിയിച്ചു.വെറ്ററിനറി, കാർഷിക മേഖലകളിലെ ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ ദേശീയ ശേഷി  വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.  

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിക്കുന്ന പുതിയ ലബോറട്ടറികൾ, വെറ്ററിനറി, കാർഷിക ഗവേഷണത്തിനുള്ള  മികച്ച  അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് പ്രോജക്ട് മാനേജർ എഞ്ചിനീയർ അഹമ്മദ് സാലിഹ് പറഞ്ഞു. പഴയ വിമാനത്താവള പ്രദേശത്തെ വെറ്ററിനറി ലബോറട്ടറി കെട്ടിടത്തിന്റെ നവീകരണം, അൽ ഷഹാനിയയിൽ ഒരു പുതിയ കാർഷിക ഗവേഷണ ലബോറട്ടറിയുടെ നിർമ്മാണം, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ (ക്യുഎസ്ടിപി) നൂതന ലബോറട്ടറികൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

പഴയ വിമാനത്താവളത്തിലെ വെറ്ററിനറി ലാബിന്റെ സമഗ്രമായ നവീകരണം മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ഏകോപിപ്പിച്ച്  ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും 2026 ന്റെ രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ പദ്ധതി വിഭാഗം ഡെപ്യൂട്ടി മേധാവി എഞ്ചിനീയർ അസ്മ അൽ-മുസൽമാനി പറഞ്ഞു. കാർഷിക ഗവേഷണത്തിനുള്ള സംയോജിത കേന്ദ്രമായി പ്രവർത്തിക്കുന്നതിനായി അൽ ഷഹാനിയയിൽ 1,191 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു പുതിയ കാർഷിക ഗവേഷണ ലാബ് നിർമ്മിക്കുമെന്ന് പ്രോജക്ട് എഞ്ചിനീയർ എഞ്ചിനീയർ ഒമർ അബ്ദുൽ അസീസ് അൽ മഹ്മൂദ് പറഞ്ഞു. 

കീടനാശിനി ലാബ്, ബയോടെക്നോളജി, പ്ലാന്റ് പാത്തോളജി ലാബ്, ഔഷധസസ്യങ്ങളുടെയും വിത്തുകളുടെയും ലാബ്, സാമ്പിൾ സംഭരണം, ഗവേഷക ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ, സഹായ സൗകര്യങ്ങൾ തുടങ്ങിയ ഉൾപെടുന്നതായിരിക്കും ലബോറട്ടറി.  ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് ഖത്തർ ഫൗണ്ടേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പ്രവർത്തനങ്ങൾ നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News