Breaking News
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു | അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു |
സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദിന് ഖത്തർ സംസ്‌കൃതി സ്വീകരണം നൽകി

July 27, 2024

July 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദിന് സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾ ഖത്തറിന്റെ പ്രവാസമേഖലയിൽ സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളിൽ സംസ്കൃതി നൽകിയ സംഭാവനകൾ അഭിനന്ദനർഹമാണെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.ദോഹ ഹിലാൽ കലാക്ഷേത്ര ഹാളിൽ നടന്ന  സ്വീകരണ ചടങ്ങ്  സംസ്കൃതി അംഗങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് സാബിദ് സഹീർ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു.
ദോഹയിലെ പ്രധാന പ്രവാസി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News