Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ചലച്ചിത്ര നിർമാതാവ് നജീബ് ദുബായിൽ നിര്യാതനായി

September 03, 2021

September 03, 2021

ദുബൈ:  പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്ബറമുക്ക് നജീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 49 വയസായിരുന്നു. ദുബൈയില്‍വച്ചാണ് മരണം സംഭവിച്ചത്.

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടില്‍ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലെവാര്യത്തെ മാലാഖ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്‌സിക്യൂടീവ് പ്രൊഡ്യൂസറായിരുന്നു.

വര്‍ഷങ്ങളായി ദുബൈയില്‍ ആയിരുന്നു താമസം. പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കള്‍: സ്‌നേഹ, നടാഷ. 


Latest Related News