Breaking News
ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ കെ.ജി എബ്രഹാം ഉൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി |
മകൾക്ക് കേൾവിശേഷി തിരിച്ചുകിട്ടി,പിന്നാലെയെത്തിയത് ബഹ്‌റൈനിൽ നിന്നും അച്ഛന്റെ മരണവാർത്ത

August 11, 2022

August 11, 2022

മനാമ :ജൻമനാ കേൾവി ശക്തി ഇല്ലാതെ പോയ മകൾ കല്യാണിക്ക് കേൾവി ശക്തി ലഭിച്ചെങ്കിലും ആ സന്തോഷം അനുഭവിച്ചു തീരുന്നതിന് മുമ്പ് അച്ഛൻ വിടവാങ്ങിയത് നാടിനും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി.കോഴിക്കോട് പയ്യോളി സ്വദേശി മൂന്നുകുണ്ടൻ ചാലിൽ സജീവന്റെ മകൻ സിദ്ധാർഥ് (27) കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച വാർത്ത ഇനിയും വിശ്വസിക്കാനാകാത്തതിന്റെ വിറങ്ങലിലാണ് കുടുംബവും നാട്ടുകാരും.

മകളുടെ ശ്രവണശക്തി വീണ്ടെടുക്കാനായി വലിയൊരു തുക വേണ്ടി വന്നപ്പോൾ സുമനസുകളായ ഒരു പാട് പേരുടെ സഹായത്താൽ സംഖ്യ സ്വരൂപിച്ച്‌ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മകൾ കല്യാണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്ന ദിവസം ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയ സിദ്ധാർഥ്  സന്തോഷത്തിൽ പങ്കു ചേർന്ന് പത്ത് ദിവസത്തെ അവധി കഴിഞ്ഞു ബഹ്റൈനിലേക്ക് മടങ്ങിയതായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ്  മനാമയിലെ സെല്ലാഖിലെ സ്വിമ്മിങ് പൂളിൽ സിദ്ധാർഥ് മുങ്ങിമരിച്ചത്..സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വകാര്യകമ്പനിയിൽ ഡെലിവറിമാനായി ഒജോലി ചെയ്യുകയായിരുന്നു.

സിദ്ധാർത്ഥിൻ്റെ മൃതശരീരം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചു.ഭാര്യ മമത. രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. മൂന്നു കുണ്ടൻ ചാലിൽ സജീവൻ-ഷെർലി ദമ്പതികളുടെ മകനാണ്.  യദുനന്ദന (വീണ) സഹോദരിയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News