Breaking News
ഖത്തറിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടറായിരുന്ന ഡോ.നാസർ മൂപ്പൻ ദുബായിൽ അന്തരിച്ചു | പെരുന്നാൾ ദിനത്തിൽ ഖത്തർ ഐ സി എഫ് പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു | സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ ഷുഹൈബ് ഹജ്ജിനിടെ മക്കയിൽ നിര്യാതനായി | ദീർഘകാല പ്രവാസിയായിരുന്ന തലശേരി പാനൂർ സ്വദേശി നാട്ടിൽ നിര്യാതനായി | ഈദ് അവധി ദിവസങ്ങളിൽ ഖത്തറിലെ സിമൈസ്മ ബീച്ചിൽ സൗജന്യ പ്രവേശനം അനുവദിച്ചതായി മുനിസിപ്പൽ മന്ത്രാലയം | ഒമാനിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ,ഗതാഗതം തടസ്സപ്പെട്ടു | തല ചായ്ക്കാനൊരിടം, ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങി നൽകി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റി | പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് വഴി എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം | ദുബായിൽ സ്‌കൂബാ ഡൈവിങ്ങിനിടെ തൃശൂർ സ്വദേശി മരിച്ചു | ഖത്തർ ഐ.സി.സിയിൽ നാളെ മാക് ഇശൽ,പ്രവേശനം സൗജന്യം |
വിമാനയാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ എത്തിക്കും,പുതിയ പദ്ധതിയുമായി ദുബായ് വിമാനത്താവളം

November 21, 2024

passengers-luggage-will-be-delivered-to-the-accommodation-dubai

November 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് :ദുബായിലെ അൽ മക്തൂം വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിലെത്തുന്ന യാത്രക്കാർക്ക് അവരുടെ ലഗേജുകൾക്കായി കാത്തിരിക്കേണ്ടിവരില്ലെന്ന് ഡനാറ്റ സി.ഇ.ഒ. സ്റ്റീവ് അല്ലെൻ. യാത്രക്കാരുടെ ആവശ്യാനുസരണം അവ ഹോട്ടലുകളിലോ വീടുകളിലോ എത്തിക്കും. ഭാവിയിൽ സാധ്യമായ ഏറ്റവുംമികച്ച യാത്രാനുഭവങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.

ലഗേജിനും സുരക്ഷാ പരിശോധനയ്ക്കുമായുള്ള കാത്തിരിപ്പില്ലാതെ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തടസ്സമില്ലാത്ത യാത്രാസേവനങ്ങൾ ലഭ്യമാക്കും. 35 ബില്യൺ ഡോളർ ചെലവിലാണ് വിമാനത്താവളം വിപുലീകരിക്കുന്നത്. പ്രതിവർഷം 26 കോടി യാത്രക്കാർക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം.

പ്രവർത്തനങ്ങളിൽ റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരമാവധി ഉൾപ്പെടുത്തും. സ്വയംനിയന്ത്രിത ലഗേജ് ട്രാക്ടറുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഇപ്പോൾ പരീക്ഷിക്കുന്നുണ്ടെന്നും അല്ലെൻ പറഞ്ഞു.

അൽമക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ യാത്രാടെർമിനലിന്റെ രൂപരേഖയ്ക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിലിലാണ് അംഗീകാരം നൽകിയത്.

അടുത്ത 10 വർഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ഡി.എക്സ്.ബി.) എല്ലാ പ്രവർത്തനങ്ങളും ഇവിടേക്ക് മാറ്റും.

ദുബായ് ഏവിയേഷൻ കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായി 12,800 കോടി ദിർഹം ചെലവാണ് ടെർമിനൽ നിർമാണത്തിന് കണക്കാക്കുന്നത്.

26 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി അൽ മക്തൂം വിമാനത്താവളത്തിനെ മാറ്റുകയാണ് ഉദ്ദേശ്യം. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും പുതിയ വിമാനത്താവളത്തിലുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ഇത് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയാകും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News