Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുദാബിയിലേക്ക് പോകുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നതായി പരാതി,പലരുടെയും യാത്ര മുടങ്ങി  

April 05, 2021

April 05, 2021

അബുദാബി : ഐ.സി.എയുടെ അനുമതിയില്‍ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടും ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാനയാത്ര മുടങ്ങുന്നതായി പരാതി. നാലു ദിവസത്തിനിടെ നൂറോളം പേരെയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഇത്തരത്തിൽ തിരിച്ചയച്ചത്.  നേരത്തെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ച പലരും വിമാനത്താവളത്തിലെത്തി പരിശോധിക്കുേമ്ബാള്‍ റെഡ് സിഗ്നലാണ് കാണിക്കുന്നത്. കാരണം വ്യക്തമല്ല.

അബൂദബി വിസക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് യു.എ.ഇയില്‍ എത്തണമെങ്കില്‍ ഐ.സി.എയുടെ അനുമതി നിര്‍ബന്ധമാണ്. ഐ.സി.എ വെബ്സൈറ്റ് വഴി അപേക്ഷിക്കുമ്പോൾ  ഗ്രീന്‍ സിഗ്നല്‍ ലഭിച്ചാല്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ വിമാനത്താവളത്തിലെത്തി പരിശോധിക്കുമ്പോഴാണ് റെഡ് സിഗ്നലാണെന്ന വിവരം അറിയുന്നത്. ഗ്രീന്‍ സിഗ്നല്‍ കാണുന്നതോടെ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. ഇവര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കില്ല. എന്നാല്‍, ഐ.സി.എ അനുമതി ലഭിച്ചാല്‍ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനല്‍കിയേക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനെത്തിയവര്‍ക്കാണ് പ്രശ്നമുണ്ടായത്.

അതേസമയം, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്ത അബൂദബി വിസക്കാര്‍ക്ക് പ്രശ്നമുണ്ടായില്ല. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ തന്നെ ചിലര്‍ക്ക് യാത്രചെയ്യാന്‍ കഴിഞ്ഞു. ഏപ്രില്‍ ഒന്നു മുതലാണ് അനുമതിയുടെ പ്രശ്നം ഉടലെടുത്തത്. മുമ്ബുംമുമ്പും ഇന്ത്യയില്‍നിന്നുള്ള അബൂദബി വിസക്കാര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ വൈകിയിരുന്നു. എന്നാല്‍, കുറച്ച്‌ മാസങ്ങളായി അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിലവില്‍ യു.എ.ഇയിലേക്ക് വരുന്നതില്‍ അബൂദബി വിസക്കാര്‍ക്കു മാത്രമാണ് ഐ.സി.എ അനുമതി നിര്‍ബന്ധമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News