Breaking News
21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കുക | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി | പാക്കിസ്ഥാനിൽ ഒരു കോടിയിലധികം ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ റിപ്പോർട്ട് | ഐസ്‌ക്രീമിൽ വിഷം കലർത്തി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചു,മൂന്നു വയസ്സുകാരി മകൾ കല്യാണിയെ പുഴയിലെറിഞ്ഞു കണി അമ്മയുടെ ക്രൂരതകൾ | ഖത്തറിലെ മലയാളി പെണ്കരുത്ത്,എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ് | ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു,ഇന്ത്യയിൽ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം |
ഭാര്യമാരുടെ തമ്മിലടി,10 വർഷമായി നാട് കാണാത്ത പാലക്കാട് സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: രണ്ടു ഭാര്യമാർക്കിടയിലെ തർക്കം കാരണം ഒരു മാസത്തോളം മോർച്ചറിയിൽ കിടന്ന പാലക്കാട് സ്വദേശിയുടെ ജീവനറ്റ ശരീരം ചൊവ്വാഴ്ച പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോകും. മാര്‍ച്ച്‌ നാലിന് റിയാദില്‍ മരിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി കിണാശ്ശേരിയില്‍ അബൂബക്കറിെന്‍റ (65) മൃതദേഹമാണ് നാളെ വെളുപ്പിന് 12.40-ന് റിയാദില്‍നിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. രാവിലെ 8.20-ന് കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും.

രണ്ട് ഭാര്യമാരുള്ള ഇദ്ദേഹത്തിന്‍റെ കുടുംബങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് ണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാൻ ഇടയാക്കിയത്. ആദ്യഭാര്യ കേസ് കൊടുത്തതിനാൽ കഴിഞ്ഞ  10 വര്‍ഷമായി ഇദ്ദേഹത്തിന് നാട്ടില്‍ പോകാനും കഴിഞ്ഞിരുന്നില്ല.  40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ്  സ്പോണ്‍സറുടെ കൂടെ റിയാദില്‍ എത്തിയതായിരുന്നു. ഫെബ്രുവരി 27-ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മാര്‍ച്ച്‌ നാലിന് മരണം സ്ഥിരീകരിച്ചു.

അതോടെ തര്‍ക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായി. മരണാനന്തര നടപടിക്രമങ്ങളുടെ ഭാഗമായി അബൂബക്കറിെന്‍റ പിതാവിെന്‍റയും സഹോദരങ്ങളുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി തയാറാക്കിയപ്പോള്‍ ആദ്യ ഭാര്യയും മക്കളും അതില്‍ സഹകരിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ സൗദിയില്‍ തന്നെ ഖബറടക്കാനുള്ള ആലോചനയായി. എന്നാല്‍ നാട്ടില്‍ ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ആദ്യ ഭാര്യയേയും മക്കളെയും റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അയഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാനാവശ്യമായ സമ്മതപത്രം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നിട്ടും ഇരുകുടുംബങ്ങളും അഭിപ്രായ ഐക്യത്തില്‍ എത്തിയില്ല. ഒരു മാസം കഴിഞ്ഞിട്ടും രണ്ടു കൂട്ടരും ഒറ്റ നിലപാടില്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ എംബസി സ്വമേധയാ തീരുമാനിക്കുകയാണുണ്ടായത്. തുടര്‍ന്ന്, നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

സൗദിയിലെ സാമൂഹികപ്രവര്‍ത്തകരായ നിഹ്മത്തുല്ല, ഹുസൈന്‍ ദവാദ്മി, സിദ്ദീഖ് തുവ്വൂര്‍, റസാഖ് വയല്‍ക്കര, ഇബ്രാഹിം കരീം എന്നിവരുടെ നിരന്തരമായ ശ്രമമാണ് വിജയം കണ്ടത്. നാട്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തകന്‍ മുത്തലിബ് ഒറ്റപ്പാലവും ഇടപെട്ടിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News