October 13, 2024
October 13, 2024
ദോഹ: ഖത്തറിൽ ഇന്ന് (ഞായർ) മുതൽ വെള്ളിയാഴ്ച (ഒക്ടോബർ 18) വരെ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽസമയത്ത് ചൂട് കൂടുമെന്നും, കടൽത്തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ദൃശ്യപരത കുറയുമെന്നും അധികൃതർ വ്യക്തമാക്കി. പകൽസമയത്ത് കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് 05 - 15 കെ.ടി. മുതൽ 35 കെ.ടി വരെ ആയിരിക്കും. കടൽത്തീരത്ത്, വടക്കുപടിഞ്ഞാറൻ ദിശയിൽ 5 - 15 കെ.ടി വരെ വീശിയടിക്കും. ദൃശ്യപരത 04 മുതൽ 9 കിലോമീറ്റർ വരെയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ 29 ദശലക്ഷം ഗാലൻ മഴവെള്ളം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച ഉച്ചക്ക് 1 മണി മുതൽ ഇന്നലെ (ശനി) വൈകിട്ട് 4 മണി വരെ 27 മണിക്കൂർ തുടർച്ചയായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അടിയന്തര സാഹചര്യങ്ങൾക്കായുള്ള സംയുക്ത സമിതി സംഘങ്ങൾ പ്രവർത്തിച്ചു. 4,200 ലോഡ് എന്ന തോതിൽ 29 ദശലക്ഷം ഗാലൻ മഴവെള്ളം കൈമാറ്റം ചെയ്യപ്പെടുകയും വറ്റിക്കപ്പെടുകയും ചെയ്തു. 340 ജീവനക്കാരാണ് ഇതിനായി പ്രവർത്തിച്ചത്. ജോലി സമയത്ത് ഉപയോഗിച്ച ഉപകരണങ്ങൾ, യന്ത്രങ്ങൾ, പമ്പുകൾ എന്നിവയുടെ എണ്ണം 270 ആയിരുന്നു. വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ ഏകീകൃത കോൾ സെൻ്ററിലേക്ക് 560 കോളുകൾ ലഭിച്ചുവെന്നും, അവയെല്ലാം കൃത്യമായി കൈകാര്യം ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F