Breaking News
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു; 18 മരണം | ഖത്തറിലെ പ്രമുഖ യൂണിഫോം നിർമ്മാണ, വ്യാപാര കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്; മലയാളികൾക്ക് അപേക്ഷിക്കാം | ഒമാനിലെ ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി; പൊതുജനങ്ങൾക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശവുമായി ഒമാൻ പോലീസ് | ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും | ഖത്തർ എയർവേയ്സ് 20 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി | മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി | ഫലസ്തീനിൽ ചൈനയുടെ ഇടപെടൽ,ഗസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ | കുവൈത്തിലെ ദോഹ ലിങ്ക് റോഡിൽ ടാങ്കർ മറിഞ്ഞു,ഡ്രൈവർക്ക് പരിക്ക് | ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു |
യു.എ.ഇയിൽ ആ​രോ​ഗ്യ​ മേഖലയിൽ​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​​ മൂ​ന്ന് ​മാ​സം ജോ​ലി​ക്ക്​ അ​നു​മ​തി

February 01, 2024

news_malayalam_new_rules_in_uae

February 01, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിൽ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മൂ​ന്ന് ​മാ​സം പ്രാ​ക്ടീ​സ്​ ചെ​യ്യാ​നു​ള്ള ഹ്ര​സ്വ​കാ​ല അ​നു​മ​തി ന​ൽ​കു​മെ​ന്ന്​ ദുബായ് ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി അറിയിച്ചു. ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ നടക്കുന്ന ‘അ​റ​ബ്​ ഹെ​ൽ​ത്ത്​ കോ​ൺ​ഗ്ര​സി’​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ വ്യക്തമാക്കിയത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങളും അ​ത്യാ​ഹി​ത​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ പ്ര​ദേ​ശി​ക ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ സ​ജ്ജ​മാ​ണെന്ന് ഉറപ്പ് വരുത്താനാ​ണ്​ സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാജ്യത്തെ ആ​രോ​ഗ്യ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​ത്തി​ന്​ ഉ​റ​പ്പു​വ​രു​ത്താ​നും പ​ദ്ധ​തിയിലൂടെ സാധിക്കും. താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ക്കു​ന്ന പെ​ർ​മി​റ്റ്​ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും വ​ലി​യ രീ​തി​യി​ൽ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്രതീക്ഷിക്കുന്നത്. 

എ​ന്നാ​ൽ, താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ നേ​ടു​ന്ന​തി​ലൂ​ടെ​ പി​ന്നീ​ട്​ സ്ഥി​രം പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഡി.​എ​ച്ച്.​എ​യു​ടെ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​ഷ​ൻ വി​ഭാ​ഗം സി.​ഇ.​ഒ ഡോ. ​മ​ർ​വാ​ൻ അ​ൽ മു​ല്ല പ​റ​ഞ്ഞു. ഒ​രു പ്ര​ത്യേ​ക ഫീ​ൽ​ഡി​ൽ പ്ര​ഫ​ഷ​ണ​ൽ ലൈ​സ​ൻ​സ് നേ​ടു​ന്ന​ത്​​ ഏ​കീ​കൃ​ത പ്ര​ഫ​ഷ​ണ​ൽ യോ​ഗ്യ​താ ഗൈ​ഡി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

പാ​സ്​​പോ​ർ​ട്ട് കോ​പ്പി, എ​മി​റേ​റ്റ്​​സ്​ ഐ.​ഡി (നിർബന്ധമില്ല), ഫോ​ട്ടോ, ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ന്തം രാ​ജ്യ​ത്തെ പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ്​ (താ​മ​സ​ക്കാ​ർ​ക്കും ഇ​ന്‍റേ​ൺ​സി​നും ലൈ​സ​ൻ​സ് പ​ക​ർ​പ്പ് സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല), സി.​വി കോ​പ്പി തു​ട​ങ്ങി​യ​വ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മെ​ന്ന്​ ഡി.​എ​ച്ച്.​എ വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു.

ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്​ നി​ശ്ചി​ത ഫീ​സ​ട​ച്ചാ​ൽ ഡി.​എ​ച്ച്.​എ​യു​ടെ വി​ല​യി​രു​ത്ത​ലി​നു​ശേ​ഷം പെ​ർ​മി​റ്റ്​ ല​ഭി​ക്കും. താ​ൽ​ക്കാ​ലി​ക​മാ​യി ല​ഭി​ക്കു​ന്ന പെ​ർ​മി​റ്റ്​ പു​തു​ക്കാ​നോ കൈ​മാ​റാ​നോ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല. പെ​ർ​മി​റ്റി​ന്‍റെ കാ​ല​യ​ള​വ്​ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ന്​ നി​ശ്ച​യി​ക്കാം. എ​ന്നാ​ൽ, മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഈ ​അ​നു​മ​തി ഉ​പ​യോ​ഗി​ച്ച്​ ജോ​ലി​യി​ൽ തു​ട​രാ​നാ​വി​ല്ലെ​ന്നും വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നുണ്ട്. ന​ഴ്​​സു​മാ​ർ​ക്കും പ്ര​സ​വ​ശു​ശ്രൂ​ഷ​ക​ർ​ക്കും 1000 ദി​ർ​ഹ​മും ഡോ​ക്ട​ർ​മാ​ർ​ക്ക്​ 3000 ദി​ർ​ഹ​മു​മാ​ണ്​ പെ​ർ​മി​റ്റ് ഫീസ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News