Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു

April 20, 2024

news_malayalam_two_women_died_in_carbon_monoxide_poisoning_from_flooded_car_in_uae

April 20, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളം കയറിയ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചു. ഏഷ്യന്‍ വംശജരായ സ്ത്രീകളാണ് മരിച്ചത്. ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 40, 46 വയസ്സുള്ള ഫിലിപ്പീന്‍സ് സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങിയതിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ സഹായത്തിനായി പുറത്തിറങ്ങി. തുടര്‍ന്ന് യുവതികള്‍ ഗ്ലാസ് അടച്ച് എയര്‍ കണ്ടീഷ്ണര്‍ (എസി) പ്രവര്‍ത്തിപ്പിച്ചതായാണ് വിവരം. അബോധാവസ്ഥയിലായ സ്ത്രീകളെ പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിനുള്ളില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News