Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
ഖത്തറിൽ വിദൂര മേഖലകളിലെ സ്പെഷ്യല്‍ കോണ്‍സുലാര്‍ സേവനങ്ങൾ തുടരുന്നു,സെപ്തംബര്‍ 22 ന് മിസൈദിൽ

September 19, 2023

Qatar_News_Malayalam

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിൽ ഇന്ത്യന്‍ എംബസിയുടെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സെപ്തംബര്‍ 22 ന് മിസൈദിൽ നടക്കും. അംവാജ് എംജിവി 2 ക്യാമ്പിലാണ് കോണ്‍സുലാര്‍ ക്യാമ്പ് നടക്കുക. ഇന്ത്യന്‍ എംബസിയും ഐസിബിഎഫും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 22 (വെള്ളിയാഴ്ച) രാവിലെ 9 മുതൽ 11  വരെയാണ് ക്യാമ്പ് നടക്കുക. എന്നാൽ രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും, സേവനം ആവശ്യമുള്ളവർ മതിയായ രേഖകളുടെ പകർപ്പ് കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് ക്യാമ്പിൽ സൗകര്യമുണ്ടാകും. മിസൈദിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ്  മിസൈദിൽ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News