Breaking News
ദുബായിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ഭിക്ഷാടനം,പോലീസ് പിടികൂടിയത് 60,000 ദിർഹം | തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു | ഇന്ന് കലാശപ്പോരാട്ടം,ഖിയ ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ചും ഗ്രാൻഡ്മാൾ എഫ്.സിയും നേർക്കുനേർ | കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം |
ഖത്തറിൽ റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു 

April 21, 2024

news_malayalam_road_closure_in_qatar

April 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഒരു മാസത്തേക്ക് താൽക്കാലികമായി അടച്ചിടുന്നു. ഏപ്രിൽ 23 (ചൊവ്വാഴ്ച) മുതൽ ഒരു മാസത്തേക്കാണ് റോഡ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. വാട്ടർ ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.

അൽ ഖറൈത്തിയാത്തിലും ഇസ്‌ഗാവയിലുമുള്ള (പാക്കേജ് 03) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നടപടി. അൽ-ഖറൈത്തിയാത്ത് സ്‌പോർട്‌സ് ക്ലബ്ബിന് സമീപമുള്ള അൽ റുഫാ സെൻ്റ് ഇൻ്റർസെക്ഷനിലെ റോഡാണ് 30 ദിവസത്തേക്ക് അടച്ചിടുന്നത്.

അടച്ചിടൽ സമയത്ത്, വാഹനമോടിക്കുന്നവർക്ക് സെക്രീത്ത് സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News