Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
'റെസ്‌പെക്ട് ഫോര്‍ പ്രൈവസി',യുഎഇയില്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും

December 18, 2023

 Qatar_Malayalam_News

December 18, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎഇ: ദുബായില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് നടപടി കര്‍ശനമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 'റെസ്‌പെക്ട് ഫോര്‍ പ്രൈവസി ' എന്ന പേരില്‍ ബോധവത്ക്കരണ കാമ്പയിനും വകുപ്പ് സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ചുമത്തും. 

വ്യക്തികളുടെ അനുവാദമില്ലാതെ സംഭാഷണം റെക്കോര്‍ഡ് ചെയ്യല്‍, ചിത്രങ്ങള്‍ എടുക്കല്‍, അപകീര്‍ത്തികരമായ രീതിയില്‍ ചിത്രങ്ങളോ, വിവരങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്ത പിഴ ചുമത്തും. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഏതൊരാള്‍ക്കെതിരേയും പിഴ ചുമത്തുമെന്ന് അബുദാബി സെന്റര്‍ ഫോര്‍ ലീഗല്‍ ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഡയറക്ടര്‍ അല്‍ ധന്‍ഹാനി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News