Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം

April 16, 2024

news_malayalam_heavy_rain_alerts_in_uae

April 16, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. ഇന്നത്തെ (ഏപ്രില്‍ 16) മെട്രോയുടെ സര്‍വീസ് സമയം നാളെ ,(ബുധനാഴ്ച, ഏപ്രില്‍ 17) പുലര്‍ച്ചെ 3 മണിവരെ നീട്ടുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 

മോശം കാലാവസ്ഥയെത്തുടര്‍ന്ന് രാജ്യത്തുടനീളമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ ഇന്നും നാളെയും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് റാസല്‍ഖൈമയിലെ ബീച്ചുകളും പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു. കാലാവസ്ഥ സ്ഥിരത കൈവരിക്കുന്നതനുസരിച്ച് പാര്‍ക്കുകളുടെ പ്രവര്‍ത്തനം പ്രഖ്യാപിക്കുമെന്നും റാസല്‍ഖൈമ പബ്ലിക് സര്‍വീസസ് അറിയിച്ചു.

മോശം കാലാവസ്ഥയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റികള്‍ ആവശ്യപ്പെട്ടു. ദുബായ് മുനിസിപ്പാലിറ്റി സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കണമെന്ന് ദുബായ് വിമാനത്താവളം അധികൃതരും നിര്‍ദേശം നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News