Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
2025-2027 ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഖത്തറിന് അംഗത്വം

October 10, 2024

news_malayalam_un_updates

October 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2025-2027 ലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ ഖത്തർ അംഗത്വം നേടിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം (MoFA) അറിയിച്ചു. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയുടെ ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ 167 വോട്ടുകൾക്കാണ് ഖത്തർ വിജയിച്ചത്.

ദേശീയ അന്തർദേശീയ തലങ്ങളിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിൻ്റെ ഉറച്ച പ്രതിജ്ഞാബദ്ധതയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരത്തെയാണ് വോട്ടുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി പറഞ്ഞു. 

വിവിധ മനുഷ്യാവകാശ മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിനും, ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിന് സംഭാഷണവും സഹകരണവും വർധിപ്പിക്കുന്നതിനും, എല്ലാ അംഗരാജ്യങ്ങളുമായും തുടർന്നും പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും ഈ വിജയത്തിലൂടെ ഖത്തർ ഉറപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക, മാനുഷിക അന്തസ്സ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുക എന്നിവയിൽ  ഖത്തർ സ്വയം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവർത്തിക്കുമെന്നും ഷെയ്ഖ ആലിയ ഊന്നിപ്പറഞ്ഞു.


Latest Related News