Breaking News
ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ കെ.ജി എബ്രഹാം ഉൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി | ഡൊണാൾഡ് ട്രംപ് ദോഹയിൽ എത്തി,സ്വീകരണം എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ | എദാൻ അലക്‌സാണ്ടറിന്റെ മോചനത്തിൽ നിർണായകമായത് ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലെന്ന് അമേരിക്കൻ വെബ്‌സൈറ്റ്,വിശദാംശങ്ങൾ വെളിപ്പെടുത്തി | ഗൾഫ് അമേരിക്കൻ ഉച്ചകോടി സമാപിച്ചു,ഗസ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ഡൊണാൾഡ് ട്രംപ് |
പാരീസ് 2024 ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന സുരക്ഷാ സേനയുടെ യാത്ര ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രി പങ്കെടുത്തു

July 11, 2024

news_malayalam_official_events_in_qatar

July 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പാരിസ് 2024 ഒളിമ്പിക്‌സ് സുരക്ഷിതമാക്കാൻ ഫ്രാൻസിലേക്ക് പോകുന്ന ഖത്തർ സുരക്ഷാ സേനയുടെ യാത്രാ ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി പങ്കെടുത്തു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.

ഖത്തർ സുരക്ഷാ സേനയുടെ പങ്കാളിത്തത്തിലൂടെ, ഖത്തറും ഫ്രാൻസും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയെ മെച്ചപ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സുരക്ഷാ സഹകരണത്തിനുള്ള ഭരണപരമായ കരാറിന്റെ ഭാഗമാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ മേഖലയിൽ കരാർ ഒപ്പുവെച്ചത്. ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയും ഫ്രാൻസ് ആഭ്യന്തര മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ജെറാൾഡ് ഡാർമനിനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.


Latest Related News