Breaking News
IPAQ ഫുട്ബോൾ പ്രിമിയർ ലീഗ്,പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ | ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം,ഖത്തർ ശക്തമായി അപലപിച്ചു | മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി | ഗസയിൽ ജനങ്ങളെ കൊന്നുതള്ളുന്നു,ആക്രമണം ശക്തമാക്കിയ ഇസ്രായേൽ 24 മണിക്കൂറിനിടെ 144 പേരെ കൊലപ്പെടുത്തി | ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ വനിതാ കസ്റ്റമർ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം | പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ | യു.എ.ഇയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു,13 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് | ഖത്തറിൽ ദേശീയ അവധിദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ അംഗീകാരം നൽകി | കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സൗദിയിലെ അൽഹസയിൽ അന്തരിച്ചു | ഒമാനിൽ വേനൽചൂട് കനക്കുന്നു,ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമം നിയമം പ്രാബല്യത്തിൽ |
ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബർ എട്ടിന് ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് കെയർ സെന്ററിൽ

December 04, 2023

News_Qatar_Malayalam

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബർ 8 ന് നടക്കും. ഐസിബിഎഫുമായി സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് കെയർ സെന്ററിലാണ് ക്യാമ്പ് നടക്കുക. 

പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസ്സി സേവനങ്ങൾക്കും ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും. ഡിസംബർ 8ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. 

എന്നാൽ, രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും, സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐസിബിഎഫ് അറിയിച്ചു. 

അതേസമയം, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. ഐസിബിഎഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +974 70462114, +974 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News