Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ ഖത്തറിന് വീണ്ടും സ്വർണം; മെഡൽ പട്ടികയിൽ ഖത്തർ 19-ാം സ്ഥാനത്ത് 

October 01, 2023

news_malayalam_qatar

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ചൈനയിലെ ഹാങ്‌ചോയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 1500 മീറ്റർ പുരുഷന്മാരുടെ ഓട്ടമത്സരത്തിൽ ഖത്തറിന് സ്വർണം. മുഹമ്മദ് അൽ ഖർനിയാണ് ഓട്ടമത്സരത്തിൽ സ്വർണം സ്വന്തമാക്കിയത്. കൂടാതെ ഏഷ്യൻ ഗെയിംസ് റാങ്ക് പട്ടികയിൽ ഖത്തർ 19-ാം സ്ഥാനത്താണ്. 34 രാജ്യങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.  

3:38.36 സമയത്തിനുള്ളിലാണ് അൽ ഖർനി മത്സരം പൂർത്തിയാക്കിയത്. ഇന്ത്യയുടെ അജയ് കുമാർ സരോജ് 3:38.94 നും ജിൻസൺ ജോൺസൺ 3:39.74 നും വെള്ളിയും വെങ്കലവും നേടി. ഖത്തറിന്റെ സഹതാരം അബ്ദുറഹ്മാൻ ഹസൻ 3:40.55 ന് നാലാം സ്ഥാനത്തുമെത്തി.

ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ഏഴാമത്തെ മെഡലാണിത്. ഇതുവരെ വിവിധ മത്സരങ്ങളിലായി 2 സ്വർണവും, 3 വെള്ളിയും, 2 വെങ്കലവുമാണ് ഖത്തർ നേടിയത്. 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5


Latest Related News