April 15, 2024
April 15, 2024
ദോഹ: ഖത്തര്‍ കപ്പ് 2024 മെയ് ഒന്നിന് ആരംഭിക്കും. 2023-2024 സീസണിലെ എക്സ്പോ സ്റ്റാര്‍സ് ലീഗ് സ്റ്റാന്‍ഡിംഗിലെ മികച്ച നാല് ക്ലബ്ബുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. ഖത്തര്‍ സ്റ്റാര്‍സ് ലീഗാണ് (ക്യുഎസ്എല്‍) മത്സരത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്.
അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയവും, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും മെയ് 1 ന് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. സെമി ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന ടീം നാലാം സ്ഥാനത്തുള്ള ടീമിനെതിരെയും രണ്ടാം സ്ഥാനം നേടുന്ന ടീം മൂന്നാം സ്ഥാനത്തുള്ള ടീമിനെതിരെയും കളിക്കും. മെയ് 4 ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് ഫൈനല്‍. വൈകുന്നേരം 7 മണിക്കാണ് മത്സരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F