June 04, 2024
June 04, 2024
മുംബൈ: എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് ബഹ്റൈന്‍ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും ക്യാബിന്‍ ക്രൂവിനെ ആക്രമിക്കുകയും ചെയ്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്റ് ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നടുക്കണ്ടി സ്വദേശി അബ്ദുല്‍ മുസാവിര്‍ (25) ആണ് അറസ്റ്റിലായത്.
ടേക്ക് ഓഫ് കഴിഞ്ഞയുടന്‍ ഇയാൾ വിമാനത്തിന്റെ പിറകിലേക്ക് പോവുകയും ക്യാബിന്‍ ജീവനക്കാരെ ആക്രമിക്കുകയും തുടർന്ന് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കിയെങ്കിലും വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സുരക്ഷാ ഭീഷണി ഭയന്ന് പൈലറ്റ് വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്.
ജീവന്‍ അപായപ്പെടുത്തല്‍, പ്രകോപനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആക്രമണം, എയര്‍ക്രാഫ്റ്റ് ആക്ട് ലംഘനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F