പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് ദോഹയിൽ സ്വീകരണം നൽകി
October 12, 2024
October 12, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് പാലക്കാട് എം.പി വി. കെ ശ്രീകണ്ഠന് ഖത്തർ ഒഐസിസി - ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിന് ജനറൽ സെക്രട്ടറി നവാസ് തെക്കുംപുറം സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാൻമല യോഗം ഉത്ഘാടനം ചെയ്തു.
സംഘടനാ പ്രവർത്തനങ്ങളിൽ ഇപ്പോൾ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും എല്ലാവരെയും ഒറ്റകെട്ടായി മുന്നോട്ട് കൊണ്ട് പോകുന്നതിനും ആവശ്യമായ നടപടികൾ കെ.പി.സി.സി (KPCC) കൈകൊള്ളണമെന്നും അതിന് വേണ്ടി മുൻകൈയെടുക്കണമെന്നും യോഗത്തിൽ സമീർ ഏറാമല ആവശ്യപ്പെട്ടു.
പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, ഐക്യത്തോടെ കൂടെ നിൽക്കേണ്ടതിന്റെ പ്രസ്കതിയെ കുറിച്ചും ശ്രീകണ്ഠൻ എംപി തന്റെ നന്ദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, സംഘടനാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും തന്റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ശ്രീകണ്ഠൻ എംപി ഉറപ്പ് നൽകി.
ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ ജോൺ ഗിൽബർട്ട് ,നാസർ വടക്കേക്കാട്, സെൻട്രൽ കമ്മിറ്റി നേതാക്കളായ അൻവർ സാദത്ത്,മനോജ് കൂടൽ, ജോർജ് അഗസ്റ്റിൻ, ശംസുദ്ധീൻ മുബാറക്, ഫാസിൽ, മുജീബ്, സലീം ഇടശ്ശേരി , ജില്ല നേതാക്കളായ ഫസൽ മാബ്ര. ഷജിൽ മൂസ, മുസ്തഫ കേച്ചേരി, സാഹിർ പാടൂർ, അസീസ് സ്ചേലക്കര, ഷഹിം, അൻസാർ, മറ്റു ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ ഷഹീൻ മജീദ് നൗഫൽ കട്ടുപാറ, ജോയ് പോൾ. എന്നിവർ പങ്കെടുത്തു.