Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

October 08, 2024

news_malayalam_scam_alert_in_kuwait

October 08, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം വ്യക്തമാക്കി.

അ​ജ്ഞാ​ത​രാ​യ ക​ക്ഷി​ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ വാ​ട്സ്ആ​പ് വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ പ​ങ്കി​ട​രു​തെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ നി​ന്നോ അ​പ​രി​ചി​ത​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നോ ഉ​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്. ഇ​ട​പാ​ടു​ക​ൾ​ക്ക് മു​മ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്ക​ണം. ഇ​ട​പാ​ടു​ക​ൾ ന​ട​ത്തും മു​മ്പ് ബി​സി​ന​സു​ക​ൾ​ക്ക് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ര​ജി​സ്ട്രേ​ഷ​നും അം​ഗീ​കാ​ര​വുമു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു.

ആ​ളു​ക​ളെ വ​ശീ​ക​രി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ പ​ല​പ്പോ​ഴും വ​ൻ ഓ​ഫ​റു​ക​ളും ഡീ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും. ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന അ​മി​ത ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ൽ വ​ശീ​ക​രി​ക്ക​പ്പെ​ട​രു​തെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​തി​ൽ നി​ന്ന് സ്വ​യം പ​രി​ര​ക്ഷി​ക്കു​ന്ന​തി​ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അധികൃതർ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News