Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒ​മാ​ൻ-ദുബായ് ​ബ​സ്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

September 27, 2023

Gulf_Malayalam_News

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : ഒ​മാ​നി​ൽ ​നി​ന്ന്​ ദുബായി​ലേ​ക്കു​ള്ള ​മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഒ​ക്​​ടോ​ബ​ർ1 ​മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ എ​ക്സി​ലൂ​ടെ (ട്വി​റ്റ​ർ) ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ​ഐ​ൻ വ​ഴി അബുദാബിയിലേക്കാണ് ബസ് സ​ർ​വി​സ് ന​ട​ത്തു​ക. 

115 ഒ​മാ​നി റി​യാ​ൽ (109 ദി​ർ​ഹം) ആ​യി​രി​ക്കും വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കുന്നതായിരിക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ 1 ​മ​ണി​ക്ക് അ​ൽ ഐ​നി​ലും ഉച്ചക്ക് 3.40ന് ​അബുദാബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. കൂടാതെ, അബുദാബിയിൽ ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. അബുദാബിയിൽ ​നി​ന്ന്​ അ​ഞ്ച് മ​ണി​ക്കൂ​റാ​ണ്​ മ​സ്ക​ത്തി​ലേ​ക്കു​ള്ള യാ​ത്ര സ​മ​യം. എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​മ​ട​ക്കം ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​സ്ക​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, ദുബായിൽ ​നി​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ 450 ദി​ർ​ഹം മു​ത​ലാ​ണ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്.

അതേസമയം, ഒമാനിൽ നിന്ന് ദുബായിലേക്കുള്ള ബ​സ്​ സ​ർ​വി​സു​ക​ൾ കോവിഡിനെ ​തു​ട​ർ​ന്ന്​ മു​വാ​സ​ലാ​ത്ത്​ നി​ർ​ത്തി​വെ​ച്ചിരുന്നു. ഈ സർവീസാണ് ​ ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News