Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു

May 05, 2024

news_malayalam_noble_school_in_doha_conduct_sports_day

May 05, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: ഖത്തറിലെ നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ കായികദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ട്രഷറര്‍ ഷൗക്കത്തലി താജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍ മൊയ്തീന്‍ ആര്‍.എസ്, ഇവന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ്, ഡയറക്ടര്‍ പി. അബ്ദുള്ള, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ജയ്‌മോന്‍ ജോയ്, ശിഹാബുദ്ദീന്‍ എം, റോബിന്‍ കെ. ജോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഖത്തറിലെ അല്‍ സദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഹെഡ് കോച്ചസ് നാസര്‍ ഹമദ്, ഇനസ് ക്ലയി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. നോബിള്‍ സ്‌കൂള്‍ കായിക വിഭാഗം മേധാവി സരില്‍ രാജ്, കായിക അധ്യാപകരായ അഞ്ജു, ഉസ്മാന്‍, ദിനേശ്, ഹെഡ് ഓഫ് സെക്ഷന്‍സ് നിസാര്‍ കെ, മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡ്രില്‍ ഡാന്‍സ്, വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് എന്നിവ കായിക ദിനാഘോഷത്തിന് മിഴിവേകി. തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കായി കായിക മത്സരങ്ങളും സംഘടിപ്പിച്ചു. നോബിള്‍ സ്‌കൂള്‍ കായിക വിഭാഗം മേധാവി മി. സരില്‍ രാജ് പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News