November 19, 2023
November 19, 2023
ദുബായ്: അബുദാബി ഗ്രാന്‍ഡ് പ്രിക്‌സിനായി യുഎഇയുടെ ഹൃദയഭാഗത്ത് പുതിയ സ്വകാര്യ വിമാന ടെര്‍മിനല്‍ പ്രഖ്യാപിച്ചു. എക്‌സിക്യൂട്ടീവ് ഏവിയേഷന്‍ രംഗത്തെ പ്രമുഖ കമ്പനിയായ ജെറ്റെക്‌സാണ് സ്വകാര്യ വിമാന ടെര്‍മിനല്‍ ഒരുക്കുന്നത്. ദുബായ് എയര്‍ഷോയിലാണ് പ്രഖ്യാപനം. സ്വകാര്യ വിമാനങ്ങള്‍ക്കായി ഒരുക്കുന്ന പുതിയ ടെര്‍മിനലില്‍ നിന്നും രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഓഫീസുകളിലേക്കും വേഗത്തില്‍ റോഡ് മാര്‍ഗം എത്താന്‍ കഴിയും.
അബുദാബിയിലേക്കുള്ള സ്വകാര്യ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും രാജ്യാന്തര സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കാനും പുതിയ ടെര്‍മിനല്‍ സഹായിക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ എലേന സൊര്‍ലിനി പറഞ്ഞു.
3.2 കിലോമീറ്റര്‍ റണ്‍വേയില്‍ ഒരുക്കുന്ന ടെര്‍മിനലില്‍ 50 വിമാനങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സൗകര്യങ്ങള്‍ ഉണ്ടാകും. ടെര്‍മിനലിന്റെ നിയന്ത്രണം പൂര്‍ണമായും അബുദാബി വിമാനത്താവളത്തിനായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F