Breaking News
പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി |
ഖത്തറില്‍ നവംബര്‍ 17ന് നടക്കാനിരുന്ന 'മോളീവുഡ് മാജിക്' താരനിശ മാറ്റിവെച്ചു

November 12, 2023

Malayalam_Qatar_News

November 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നടക്കാനിരുന്ന മലയാള ചലച്ചിത്ര ലോകത്തെ താരാരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് പ്രമുഖ താരങ്ങളും പങ്കെടുക്കുന്ന 'മോളീവുഡ് മാജിക്' താരനിശ മാറ്റിവെച്ചു. പരിപാടി മാറ്റിവെച്ചതായി സംഘാടകരായ നൈന്‍ വണ്‍ ഇവന്റ്‌സ് (nineone events) സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി മാറ്റിയതെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 

 

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നവംബര്‍ 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഖത്തര്‍ 974 സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.  റിഹേഴ്‌സല്‍ അടക്കം ആരംഭിച്ചിരുന്ന പരിപാടിയുടെ ഭൂരിഭാഗം ടിക്കറ്റുകളും ക്യൂ ടിക്കറ്റ്‌സ് വഴി വിറ്റുപോയതായാണ് വിവരം.

അതേസമയം ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറില്‍ സാംസ്‌കാരിക പരിപാടികള്‍ മിക്കതും മാറ്റിവെച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News