Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
ഖത്തർ 'മാച്ച് ഫോര്‍ ഹോപ്പ്’ ചാരിറ്റി ഫുട്‌ബോള്‍ മത്സരം: 32 മില്യണ്‍ റിയാല്‍ സമാഹരിച്ചു

February 24, 2024

news_malayalam_sports_news_updates

February 24, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ എജ്യുക്കേഷന്‍ എബൗവ് ഓള്‍ (ഇ.എ.എ), ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യു.എഫ്.എ) എന്നിവരുടെ സഹകരണത്തോടെ ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്‌കാരിക പ്ലാറ്റ്ഫോമായ ക്യു ലൈഫ് സംഘടിപ്പിച്ച മാച്ച് ഫോര്‍ ഹോപ്പ്’ ചാരിറ്റി ഫുട്‌ബോള്‍ മത്സരം 32,301,625 ഖത്തർ റിയാല്‍ സമാഹരിച്ചു. മത്സരത്തിൽ അബോഫ്‌ലയെ 7-5 എന്ന സ്കോറിന് തോല്‍പ്പിച്ച് ചങ്ക്സ് ടീം ചാമ്പ്യന്മാരായി. ഇന്നലെ (വെള്ളിയാഴ്ച) അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മാലി, പാകിസ്ഥാന്‍, ഫലസ്തീന്‍, റുവാണ്ട, സുഡാന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലെ എജ്യുക്കേഷന്‍ എബൗവ് ഓളിന്റെ വിവിധ സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ഫണ്ട് ഉപയോഗിക്കും.

മെന (MENA) മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരായ അബൂ ഫ്‌ലാഹ്, ചങ്ക്‌സ് എന്നിവരാണ് രണ്ട് ടീമുകളെ നയിച്ചത്. ഫുട്ബോള്‍ ഇതിഹാസങ്ങളായ കാക, റോബര്‍ട്ടോ കാര്‍ലോസ്, ഈഡന്‍ ഹസാര്‍ഡ്, ദിദിയര്‍ ദ്രോഗ്ബ, ഡേവിഡ് വില്ല, പാരീസ് സെന്റ് ജെര്‍മെയ്നില്‍ നിന്നുള്ള ക്ലോഡ് മക്കെലെ എന്നിവരും പങ്കെടുത്തു.

സന്ദർശകർക്ക് വിനോദ പരിപാടികളും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. തത്സമയ സ്റ്റേജ് ഷോകളും നൃത്ത പ്രകടനങ്ങളും, ഡിജെ മിക്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News