Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പണമിടപാടുകള്‍ ഇനി ഈസി; യുഎഇയില്‍ 'ഫോണ്‍ പേ' നിലവില്‍ വന്നു

April 02, 2024

news_malayalam_indian_expats_can_use_phone_pe_in_uae

April 02, 2024

ന്യൂസ്‌റൂം ബ്യൂറോ

യുഎഇ: യുഎഇയിലെ ഇന്ത്യക്കാരായ 'ഫോണ്‍ പേ' ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ യുപിഐ  ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ദുബായ് ആസ്ഥാനമായുള്ള മഷ്റിക്ക് ബാങ്കുമായുള്ള ഫോണ്‍പേയുടെ പങ്കാളിത്തത്തിലൂടെയാണ് സംരംഭം സാധ്യമാക്കിയത്. മഷ്‌റിക്കിന്റെ (Mashreq) 'നിയോ പേ' (NEOPAY) ടെര്‍മിനലുകളിലാണ് പേയ്മെന്റുകള്‍ നടത്താനാകുക. യുപിഐ ഇടപാടുകള്‍ സുഗമമാക്കുമെന്നും അക്കൗണ്ട് ഡെബിറ്റ് ഇന്ത്യന്‍ രൂപയില്‍ നിന്നും പോകുമെന്നും ഫോണ്‍പേ പ്രസ്താവനയിലൂടെ പറഞ്ഞു.

രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍, ഡൈനിംഗ് ഔട്ട്ലെറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ നിയോ പേ ടെര്‍മിനലുകളില്‍ മാത്രമാണ് നിലവില്‍ ഫോണ്‍ പേയിലൂടെ ഇടപാടുകള്‍ നടത്താനാകുക. അതേസമയം ഫോണ്‍ പേ ആപ്പ് വഴിയുള്ള പേയ്മെന്റുകള്‍ക്ക് നാട്ടിലെ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആപ്പില്‍ ലിങ്ക് ചെയ്യണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News