Breaking News
സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു | ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു |
തെലങ്കാനയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം തകര്‍ന്ന് രണ്ട് മരണം

December 04, 2023

Qatar_Malayalam_News

December 04, 2023

ന്യൂസ്‌റൂം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നിന്ന് രാവിലെ പരിശീലനത്തിനായി പറന്നു പൊങ്ങിയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പിലാറ്റസ് പി സി 7 എംകെ രണ്ട് എന്ന വിമാനമാണ് തകര്‍ന്നത്. 

പൈലറ്റും ഒരു ട്രെയിനി പൈലറ്റുമാണ് മരിച്ചതെന്ന് വ്യോമസേന ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഒരു എഞ്ചിന്‍ മാത്രമുള്ള വിമാനം വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News